ഒടുവില്‍ ആര്യന്‍ ഖാനെ വെറുതെ വിട്ടു

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി മരുന്നു കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ പ്രത്യേക ദൗത്യസംഘം കണ്ടെത്തിയത് വലിയ പാളിച്ചകള്‍. എന്‍.സി.ബി. മുംബൈ സോണല്‍ മേധാവിയായിരുന്ന സമീര്‍ വാങ്കഡെ പ്രതിക്കൂട്ടില്‍. ക്ലീന്‍ ചിറ്റിനു പിന്നാലെ വാങ്കഡെയ്ക്കെതിരേ ആഭ്യന്ത്യര മന്ത്രാലയം നടപടിക്ക് ശിപാര്‍ശ നല്‍കി.സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കണ്ടെത്തിയിട്ടുള്ള പ്രധാന പിഴവുകള്‍ ഇവയാണ്.

  • തെളിവ് കണ്ടെത്താനായി ആര്യന്റെ മൊെബെല്‍ ഫോണ്‍ പരിശോധിച്ചത് നിയമംപാലിക്കാതെ.
  • രാജ്യാന്തര മയക്കുമരുന്നു മാഫിയയുടെ ഭാഗമാണ് ആര്യനെന്നാണു സമീര്‍ വാങ്കഡെയുടെ സംഘം കോടതിയെ അറിയിച്ചത്. വാട്ട്സ്ആപ്പ് ചാറ്റുകളാണു തെളിവായി പറഞ്ഞിരുന്നത്.എന്നാല്‍, ആര്യന്‍ ഖാന്റെ വാട്ട്സ്ആപ്പ് ചാറ്റില്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധം തെളിയിക്കാനായില്ല. വാട്ട്സ്ആപ്പ് ചാറ്റുകള്‍ മൗലിക തെളിവായി കോടതികള്‍ പരിഗണിക്കാറുമില്ല.
  • കേസില്‍ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയ്ലിന്റെമൊഴി.
    വാങ്കഡെയും സംഘവും വെള്ളപ്പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്തിയെന്നും ഇതില്‍ പിന്നീട് മൊഴി ചേര്‍ക്കുകയുമായിരുന്നത്രേ. പിന്നീട് സെയ്ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.
  • കപ്പലില്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ നാലു പേര്‍ക്ക് മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നു.
  • പ്രതിപ്പട്ടികയിലുള്ള അര്‍ബാസ് മെര്‍ച്ചന്റിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. ആറ് ഗ്രാം ചരസ്‌ െകെവശംവച്ചത് സ്വന്തം ആവശ്യത്തിനായി ആണെന്നായിരുന്നു ആറു മാസം മുമ്പ് അര്‍ബാസ് എന്‍.സി.ബിക്കു മൊഴി നല്‍കിയത്. അര്‍ബാസിന്റെ പക്കലുണ്ടായിരുന്ന മയക്കുമരുന്ന് ആര്യന്‍ ഖാനുവേണ്ടി കരുതിയതാണെന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിലപാട്.
  • വസ്തുതകള്‍ പരിശോധിച്ചശേഷം ആര്യന്‍ ഖാന്‍ ഉള്‍പ്പെടാത്തെ കുറ്റപത്രമാണ് ഒടുവില്‍ എന്‍.സി.ബി. സമര്‍പ്പിച്ചത്. 6,000 പേജുകളാണു കുറ്റപത്രത്തിലുള്ളത്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →