തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുളള താക്കീതായിരിക്കുമെന്ന്‌ എ.കെ.ആന്റണി

കൊച്ചി: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അര്‍ഹിക്കുന്നത്‌ പിറന്നാള്‍ സമ്മാനല്ലെന്നും പകരം ദുര്‍ഭരണത്തിനുളള ഷോക്ക്‌ ട്രീറ്റ്‌ മെന്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി .തൃക്കാക്കരയിലെ വോട്ടര്‍മാരുടെ പിറന്നാള്‍ സമ്മാനമാണ്‌ മുഖ്യമന്ത്രിയും സര്‍ക്കാരും ആഗ്രഹിക്കുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സര്‍ക്കാരിനുളള താക്കീതാവും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തങ്ങള്‍ വലിച്ചെറിഞ്ഞ്‌ മന്ത്രിപ്പട തൃക്കാക്കരയില്‍ തമ്പടിക്കുന്നും സംസ്ഥാനത്തെ ജനങ്ങളാകെ ദുരിതത്തിലായിരിക്കുമ്പോള്‍ എല്ലാ ഉത്തരവാദിത്തങ്ങളും ചീഫ്‌ സെക്രട്ടറിയെ ഏല്‍പ്പിച്ച്‌ മുഖ്യമന്ത്രി തൃക്കാക്കരയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതും ശരിയല്ല. എന്തുനേടാന്‍ വേണ്ടിയാണത്‌? 99 സീറ്റില്ലേയെന്നും ആന്റണി ചോദിച്ചു.

ഇന്ത്യയുടെ വികസനത്തിന്റെ അവകാശം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത്‌ ഇന്ത്യന്‍ നാഷണല്‍ കേണ്‍ഗ്രസിനാണ്‌. ജവഹര്‍ലാല്‍ നെഹൃ തുടങ്ങിയ വികസനമാണ്‌ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. 64 വര്‍ഷം മുമ്പ്‌ താന്‍ എറണാകുളത്ത്‌ പഠിക്കാനെത്തിയപ്പോള്‍ ഇന്നുകാണുന്ന വികസനമൊന്നും ഇവിടെയില്ലായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ സര്‍ക്കാരുകളാണ്‌ കൊണ്ടുവന്നതെന്നും ആന്റണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →