ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുകയിലയും പരിസ്ഥിതിവാതവും എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരം നടത്തുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കുകളില്‍ കവിയാതെ ഉപന്യാസം രചിക്കാം. എഴുതി തയാറാക്കിയ ഉപന്യാസത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം ആറിന് മുന്‍പായി notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്. സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടുപേര്‍ക്ക് 1000 രൂപവീതവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഫോണ്‍: 9447472562, 9447031057

