ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. 102 ഐഎൻഎസി (ബിടെക്), 102 ഐഎൻഎസി (എൻ-ബിടെക്), 32 എൻഒസി (എക്‌സ്‌റ്റെൻറഡ്), 34 എൻഒസി (റെഗുലർ), 35 എൻഒസി കോസ്റ്റ് ഗാർഡ് ബാച്ചുകളാണ് പരിശീലനത്തിന് ശേഷം സേനയുടെ ഭാഗമാവുന്നത്. ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പരേഡിൽ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിക്കും.