നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ് 28ന്

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. 102 ഐഎൻഎസി (ബിടെക്), 102 ഐഎൻഎസി (എൻ-ബിടെക്), 32 എൻഒസി (എക്‌സ്‌റ്റെൻറഡ്), 34 എൻഒസി (റെഗുലർ), 35 എൻഒസി കോസ്റ്റ് ഗാർഡ് ബാച്ചുകളാണ് പരിശീലനത്തിന് ശേഷം സേനയുടെ ഭാഗമാവുന്നത്. ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പരേഡിൽ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിക്കും.

Share
അഭിപ്രായം എഴുതാം