തിരുവനന്തപുരം : കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയില്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് പ്രശംസനീയ സ്ഥാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള എയ്‌ഡഡ് മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് നല്‍കിയ ആശംസാ സന്ദേശത്തിലാണ് ഗവര്‍ണര്‍ കേരളത്തിലെ എയ്‌ഡഡ് വിദ്യാലയങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ചത്.
വിവിധ വിഭാഗങ്ങളുടെയും ഏജന്‍സികളുടെയും യോജിച്ച ശ്രമഫലമായാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചേര്‍ന്നത്. അതില്‍ കേരളത്തിലെ അറുപതുശതമാനം വരുന്ന എയ്‌ഡഡ് വിഭാഗം വിദ്യാലയങ്ങള്‍ പ്രശംസനീയ സ്ഥാനമാണ് വഹിക്കുന്നതെന്നും അവരുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

