കരസേനാ റിക്രൂട്ട്മെന്റ്: എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് എൻ.സി.സി കേഡറ്റുകൾക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതകളെയും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ക്ലാസ് സംഘടിപ്പിച്ചത്.

റിക്രൂട്ട്‌മെന്റ് റാലി, എസ്‌.എസ്‌.ബി അഭിമുഖം, ശമ്പള സ്‌കെയിൽ, യോഗ്യത, കരസേനയിൽ ചേരുന്നതിനുള്ള മറ്റ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ കരസേനാ എൻറോൾമെന്റിനായി അപേക്ഷിക്കേണ്ട രീതിയും നടപടിക്രമങ്ങളും വിശദീകരിച്ചു. 9 കേരള എൻ.സി.സി നേവൽ ബറ്റാലിയനു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 600ഓളം എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →