കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്‌: കുമ്പള എക്‌സൈസ്‌ ഓഫീസ്‌ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണിപ്രഭാകര (53)നെതിരെയാണ്‌ കുമ്പള പോലീസിന്റെ നടപടി. നിരവധി അബ്‌ക്കാരി കേ്‌സുകളില്‍ പ്രതിയാണ്‌ പ്രഭാകരന്‍. ഒരുമാസം മുമ്പാണ്‌ കുമ്പള എക്‌്‌സൈസ്‌ ഓഫീസിനകത്ത്‌ പെട്രോളൊഴിക്കുകയും പുറത്തുനിര്‍ത്തിയിട്ട ജീപ്പു തകര്‍ക്കുകയും ചെയ്‌തത്‌. ഈ കേസില്‍ കുമ്പള പോലീസ്‌ ആശുപത്രിയില്‍ നിന്ന്‌ ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതി ഇതുവരെ ജയിയിലായിരുന്നു.

രണ്ടാഴ്‌ച മുമ്പാണ്‌ പുറത്തിറങ്ങിയത്‌. ആറുമാസം മുമ്പ്‌ കാസര്‍കോട്‌ എക്‌സൈസ്‌ സ്‌ക്വാഡ്‌ വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ അക്രമിച്ചതിനും പ്രഭാകരനെതിരെ കേസുണ്ട്‌. മദ്യ വില്‍പ്പനക്കെതിരെ കുമ്പള എക്‌സൈസ്‌ നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ്‌ നേരത്തെ പ്രഭാകര അക്രമം കാട്ടിയത്‌. എക്‌സൈസ്‌ ഓഫീസിന്റെ ജനല്‍വഴി പെട്രോള്‍ നിറച്ച കുപ്പി അകത്തേക്ക് വലിച്ചറിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →