ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ നാല്‍പ്പതോളം ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 2022 മെയ് മാസം 24ന് ചൊവ്വാഴ്‌ച നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ കച്ചേരി വളപ്പ് കഫേ,പാലത്തിങ്കല്‍ ഹോട്ടല്‍,ഹോട്ടല്‍ കൊളംബോ, പ്രിയ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചപ്പാത്തി, ചിക്കന്‍ ഫ്രൈഡ്‌റൈസ് തുടങ്ങിയവയും ബി സ്‌പോട്ട് റസ്‌റ്റോറന്റ് ,ഹോട്ടല്‍ ടേസ്‌റ്റ് എന്നിവിടങ്ങളില്‍ നിന്ന് 30 കിലോയോളം നിരോധിത പ്ലാസ്റ്റിക്ക്, പാല്‍ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
അടുക്കളയും പരിസരവും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ട സ്‌നേഹ,ഉടുപ്പി,വുഡ്‌ലാന്‍ഡ്, ഹോട്ടലുകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാനും തീരുമാനിച്ചു. മലിന ജല സംസ്‌കരണ സംവിധാനമില്ലാത്തതടക്കം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.എംസൈനുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.അനൂപ്,എബീഷ്.കെ ആന്റണി, ജെ.എച്ച് മാരായ അജു,സിനി,മനോജ്‌കുമാര്‍,സൂരജ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.