ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തികരണത്തിലേക്ക്

കുടുംബശ്രീയും കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചതായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതാത് സ്‌കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്.

ജില്ലയിലെ അണ്‍ എയ്ഡഡ്സ്‌കൂളുകളിലേക്കും ആവശ്യാനുസരണം പാഠപുസ്തകങ്ങള്‍ നല്‍കിവരുന്നു. നാളിതുവരെ 5,58,920 പാഠപുസ്തകങ്ങള്‍(85.74%). വിതരണംചെയ്തു. മെയ്30നകം ജില്ലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകും. കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന എട്ട്  സോര്‍ട്ടിംഗ്സ്റ്റാഫും ഒരു സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സൊസൈറ്റിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ നേതൃത്വം  നല്‍കിവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →