അതിജീവിതയുടെ ഹർജിയിൽ തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നൽകാനില്ലെന്ന നിലപാടിൽ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിയിൽ 2022 മെയ് 27 (വെള്ളിയാഴ്ച ) ന് മുൻപ് വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

അതിജീവിതയുടെത് അനാവശ്യ ഭീതി ആണെന്നും ഹർജി പിൻവലിക്കണം എന്നുമാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഹൈക്കോടതി 2022 മെയ് 27 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് 2022 മെയ് 25 (ബുധനാഴ്ച) ലെ ഹർജി പരിഗണിച്ചത്. 2022 മെയ് 30 നാണ് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നത്.

ക്രൈംബ്രാഞ്ച് സംഘം അന്വേഷണം അവസാനിപ്പിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വ്യക്തമാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

നിലവിൽ എട്ടാം പ്രതിയായ ദിലീപിനെ കക്ഷി ചേർത്തു കൊണ്ടല്ല ഹർജി നൽകിയിരിക്കുന്നത്. അതുകൊണ്ട് ദിലീപിന്റെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. നടിയുടെ പരാതിയിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിന് പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നാണ് നടി പറയുന്നത്.

കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. തെളിവുകൾ പുറത്തുവന്നിട്ടും ഒഴിവാക്കിയത് സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →