അത്രയൊക്കെ കാശുളളവര്‍ ആ കാര്‍ മേടിച്ചുകൊടുത്താല്‍ ആ പ്രശ്‌നം തീരുമായിരുന്നല്ലോ എന്ന വിസ്‌മയക്കെസില്‍ പ്രതികരണം കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ രാജശ്രി ഫേസ് ബുക്കില്‍ കുറിച്ചു. കൂടിവന്നാല്‍ 20 പവനുംകൂടി കൊടത്തേക്കണം. എന്നാല്‍ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്ന പരിഹാര നിര്‍ദ്ദേശം അഭ്യസ്ഥവിദ്യരായ സ്‌ത്രീകളുടെ ഒരു ഗ്രൂപ്പിലാണ് കണ്ടതെന്ന് രാജശ്രീ കുറിച്ചു.
തന്റെ ചെലവില്‍ ആഡംബര കാര്‍ ഒപ്പിക്കാന്‍ വരുന്നവനാണെന്ന് വിവാഹത്തിന് മുമ്പുളള ആ ഫോണ്‍ കോളിലൂടെ മനസിലാക്കാന്‍ 2021ലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കു സാധിച്ചില്ല എന്നോര്‍ക്കുമ്പോള്‍ കടുത്ത നിരാശ തോന്നുന്നു. സംഭാഷണം മുഴുവന്‍ റെക്കാര്‍ഡ് ചെയ്‌ത് പോലീസില്‍ പരാതി നല്‍കി അന്നുതന്നെ കിരണിനെ കുടുക്കണമായിരുന്നു. സ്‌ത്രീധനത്തിന് വിലപേശുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തിരുത്തി തീറ്റിപ്പോറ്റാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. ഇക്കാര്യം വിസ്‌മയയുടെ വീട്ടുകാര്‍ അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ടുപോയെങ്കില്‍ ആ കുറ്റത്തില്‍ അവരും പങ്കാളികളാണെന്ന് രാജശ്രീ ഫേസ് ബുക്കില്‍ കുറിച്ചു. വ്‌സ്‌മയയെ രക്ഷിക്കാന്‍ തങ്ങള്‍ പലതവണ ശ്രമിച്ചെന്ന് സ്വന്തം വീട്ടുകാര്‍ അവകാശപ്പെടുമ്പോള്‍ ശരി ചെല്ല് എന്ന്‌പറയാനാണ് തോന്നുന്നത് ..ആരെയാണ് നാം മാറ്റാന്‍ ശ്രമിക്കുന്നത്. രാജശ്രീ ചോദിക്കുന്നു.
വിസ്‌മയയും കിരണും തമ്മില്‍ വിവാഹത്തിന് മുമ്പ് നടന്ന സംഭാഷണം ഇങ്ങനെ തുടരുന്നു. .” എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ,എനിക്കിഷ്ടം സിറ്റി യായിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വിലകൂടുതലാണ് അങ്ങോട്ട നോക്കണ്ടാന്ന് .നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്കു മനസിലായി . വെന്റൊ എടുത്തുതരാമെന്ന് ഫിക്‌സ് ചെയ്‌ത് വെച്ചതല്ലെ .പിന്നെയെന്താണ് രാത്രിക്കു രാത്രി ഈ സാധനം എടുത്ത് അവിടെ വച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാണ് ഈ സാധനം കാണുന്നത്. അപ്പോഴെ എന്റെ കിളിയങ്ങ് പറന്നുപോയി” . “പക്ഷെ അത് കുഴപ്പമില്ലായരുന്നല്ലോ” (വിസ്‌മയ ചോദിക്കുന്നു). അന്ന് കുഴപ്പമില്ലാഞ്ഞിട്ടല്ല. അല്ലെങ്കില്‍ ആ കല്യാണം അങ്ങ് വേണ്ടെന്നു വയ്‌ക്കണം. എന്നെ എല്ലാവരും കൂടി വഴക്കുപറയും അതുകൊണ്ടാ .

