കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുത്വത്തിന്റെ കാലന്മാരാണ് എന്ന് ആവര്‍ത്തിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ സി.പി.മുഹമ്മദ് ബഷീര്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുത്വത്തിന്റെ കാലന്മാരാണെന്ന് പരസ്യമായി പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിനെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ബഷീര്‍ ആരോപിച്ചു.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ചിട്ടില്ല. ആര്‍എസ്‌എസ് വിരിച്ച വലയില്‍ മാധ്യമങ്ങള്‍ വീണ് പോപ്പുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും കാലന്മാര്‍ തന്നെയാണ് ഞങ്ങള്‍ ,ഇര്‍ഷാ അല്ലാഹ് . മാധ്യമ സുഹൃത്തുക്കളുടെ വിചാരണയില്‍ വിവേചനവും വംശീയതയും പ്രകടമാണ്. അത് ജനാധിപത്യ ഘടനക്കും നമ്മുടെ സമൂഹത്തിന്റെ അന്തരീക്ഷത്തിനും യോജിച്ചതല്ലെന്നും ബഷീര്‍ പറഞ്ഞു.

