കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ സര്‍വകലാശാലക്ക് കൂട്ടുത്തരവീദിത്തമുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് . സംഭവത്തെ തുടര്‍ന്ന് രാജിവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വച്ചതെന്ന് ഡോ.പി.ജെ വിന്‍സെന്‍റ് പറഞ്ഞു.
പരീക്ഷാ ചോദ്യ കര്‍ത്താക്കളും ബോര്‍ഡ് ഓഫ് ക്വസ്റ്റ്യന്‍ പേപ്പര്‍ സെറ്റേഴ്‌സിന്റെ ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ സീഡ് ഓഫീസിലിരുന്നാണ് ചോദ്യ പേപ്പര്‍ സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നത്. ഇത് കോവിഡ് കാലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഓണ്‍ലൈനായാണ് നടന്നിരുന്നത്. അതുകൊണ്ടാണ് പല ചോദ്യ പേപ്പറുകളിലും ആവര്‍ത്തനമുണ്ടായത്.
അത് മനുഷ്യസഹജമായ തെറ്റാണെന്നും കോവിഡ് കാലത്തെ അപരാധമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇനി ചോദ്യ പേപ്പര്‍ തയ്യാറാക്കുമ്പോള്‍ കേന്ദ്രീകൃത സൂക്ഷ്‌മ പരിശോധന നടത്തുമെന്നും സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനുളള സംവിധാനങ്ങല്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

