തൃശ്ശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റു. മാവേലി എക്സ്പ്രസ്സിലായിരുന്നു കുടുംബം യാത്ര ചെയ്തത്. യാത്രയ്ക്കിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു.
ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം 24 /05/2022 (ചൊവ്വാഴ്ച) പുലര്‍ച്ചെ 12.45ന് തൃശ്ശൂ ർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു അഞ്ചു പേരുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ലാത്തതിനാൽ പുലർച്ചെ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു എന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ (4), അവന്തിക (9), നിവേദ്യ (9) , നിരഞ്ജന (4) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

