ലോഹ ഓഹരികളിലെ കനത്ത നഷ്ടം: സൂചികകള്‍ താഴ്ന്നു

മുംബൈ: ലോഹ ഓഹരികളിലെ കനത്ത നഷ്ടത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴ്ന്നു. നേട്ടത്തിലും നഷ്ടത്തിലും ചാഞ്ചാട്ടം നടത്തിയാണ് ഒടുവില്‍ ഇടിവ്.ഇരുമ്പയിര്, പെല്ലറ്റ്സ് തുടങ്ങിയ സ്റ്റീല്‍ നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ കനത്ത കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇരുമ്പയിരിന്റെയും സാന്ദ്രീകൃത വസ്തുക്കളുടെയും കയറ്റുമതിയുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തി. ഇരുമ്പ് പെല്ലറ്റ്സിന്റെ തീരുവ 45 ശതമാനമാക്കി.30- ഓഹരി ബി.എസ്.ഇ സെന്‍സെക്സ് ഇന്നലെ 38 പോയിന്റ് (0.07%) ഇടിഞ്ഞ് 54,289 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 51 പോയിന്റ് (0.32%) ഇടിഞ്ഞ് 16,215 ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്ക്യാപ് 100 0.35 ശതമാനവും സ്മോള്‍ ക്യാപ് 0.80 ശതമാനവും ഇടിഞ്ഞു.നാഷണല്‍ സ്‌റ്റോക്ക് എക്സ്ചേഞ്ച് സമാഹരിച്ച 15 സെക്ടര്‍ ഗേജുകളില്‍ 13 എണ്ണവും നഷ്ടത്തിലാണ്. സബ്-ഇന്‍ഡക്സ് നിഫ്റ്റി മെറ്റല്‍ 8.14 ശതമാനം ഇടിഞ്ഞു. മെറ്റല്‍ ഓഹരികളിലെ ഇടിവ് ഓട്ടോമൊെബെല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ നേട്ടങ്ങള്‍ ഇല്ലാതാക്കി.നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ജെഎസ്ഡബ്ല്യു സ്റ്റീലാണ്. 13.21 ശതമാനം ഇടിഞ്ഞ് 547.75 രൂപയിലെത്തി. ടാറ്റ സ്റ്റീല്‍, ദിവീസ് ലാബ്, ഒ.എന്‍.ജി.സി, ഹിന്‍ഡാല്‍കോ എന്നിവയും പിന്നോട്ടുപോയി.ബി.എസ്.ഇയില്‍ 1,452 ഓഹരികള്‍ മുന്നേറി. 1,937 ഓഹരികള്‍ ഇടിഞ്ഞു. 30-ഓഹരി ബി.എസ്.ഇ. സൂചികയില്‍, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ഐ.ടി.സി. പവര്‍ഗ്രിഡ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.സി.എല്‍ ടെക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലായി. എല്‍.ഐ.സി ഓഹരികള്‍ 1.14 ശതമാനം ഇടിഞ്ഞ് 816.85 രൂപയിലെത്തി.

എം ആന്‍ഡ് എം, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, എല്‍ ആന്‍ഡ് ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, െടെറ്റന്‍, ഡോ. റെഡ്ഡീസ്, എന്‍.ടി.പി.സി ഓഹരികള്‍ നേട്ടത്തിലാണ്.മെറ്റല്‍ ഓഹരികള്‍ ആഘാതം നേരിട്ടപ്പോള്‍ ഓട്ടോ, റിയല്‍റ്റി, ഓയില്‍, ഗ്യാസ് ഓഹരികളും വില്‍പ്പന സമ്മര്‍ദത്തിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →