ഗണക മഹാസഭ ഉൾപ്പടെയുളള 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം വേണമെന്ന്: കെ.ജി.എം.എസ്‌

കട്ടപ്പന: ഭരണതലത്തിൽ ഒരിടത്തും പ്രാതിനിധ്യമില്ലാത്ത 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന്‌ കെ.ജിഎം.എസ്‌ സംസ്ഥാന ചീഫ്‌ ഓഡിറ്റർ പി.എസ്‌ ഗോപി ആവശ്യപ്പെട്ടു. സമുദായങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സംവരണ ആനുകൂല്യം നഷ്ടമായ സാഹചര്യത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പി.എസ്‌ ഗോപി പറഞ്ഞു. കേരളഗണക മഹാസഭ കട്ടപ്പന ശാഖാ സമ്മേളനം വ്യാപാരഭവനിൽ ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാപ്രസിഡന്റ്‌ രഘു കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഇടുക്കി താലൂക്ക്‌ യൂണിയൻ പ്രസിഡന്റ്‌ ശങ്കർ അളാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ നേതാക്കളായ ശശി അടിമാലി, മിനി രവി,ശശികുമാർ മാമട്ടുംകുന്നേൽ, പിവി സുഭാഷ്‌, ഗീത മുരളി,എസ്‌ സുരേഷ്‌, വി. ആർ രാമകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →