പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്‌സുകളിൽ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രത്യേക അലോട്ട്‌മെന്റും നടത്തുന്നു. താത്പര്യമുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതും പുതുതായി കോളേജ് / കോഴ്‌സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി മെയ് 22,23 തീയതികളില്‍ സമര്‍പ്പിക്കേണ്ടതുമാണ്. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ് ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ മെയ് 24ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 0471-2560364.
പാരാമെഡിക്കല്‍ കോഴ്‌സുകളിൽ എസ്.സി, എസ്.ടി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്
