ആര്യാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി

ആലപ്പുഴ : ആര്യാട് ഗ്രാമപഞ്ചായത്തിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

എ. എം ആരിഫ് എം.പി, മുൻ മന്ത്രി ടി.എം തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ ബി. ടി. വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് ബാബു, കായിക യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ്, സെക്രട്ടറി എൻ. പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എൻ. സന്തോഷ് ലാൽ, എ. കെ. അശ്വനി, ബിപിൻ രാജ്, തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →