ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം. നാല് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കശ്മീരിലെ റമ്പാനിലാണ് നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നത്. പത്ത് തൊഴിലാളികളെ കാണാനില്ലെന്ന് ജമ്മു കശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കരസേനയും പോലീസും ചേര്‍ന്ന് സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
