തെന്മലയിൽ കാട്ടാനയുടെ ആക്രമണം: ​ഗണേശൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

തെന്മല: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ​ഗണേശൻ രക്ഷപെട്ടത് തലനാരിഴക്ക്. ആര്യങ്കാവ് അമ്പനാട് തേയിലത്തോട്ടത്തിലെ സൂപ്പർവൈസറാണ് ഗണേശൻ. കയ്യെത്തും ദൂരത്തിൽ വരെയെത്തിയ കാട്ടാനയിൽനിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ​ഗണേശന് ഇപ്പോഴും ചിന്തിക്കാനാവുന്നില്ല. 2022 മെയ് 17 ചൊവ്വാഴ്ച രാവിലെ ആറരയോടെ യാണ് സംഭവം.

മെത്താപ്പ് ഡിവിഷനിൽ നിന്ന് വീട്ടിലേക്ക് പാലും വാങ്ങി ബൈക്കിൽ പോകവേ പന്നീർകൊയ്യാവളവിൽ എതിർഭാഗത്തു നിന്ന് അമ്പനാട് – തെങ്കാശി ബസ് വരുന്നുണ്ടായിരുന്നു. ബസ്സിന് സൈഡ് കൊടുക്കാനായി ബൈക്ക് നിർത്തിയതും മുകൾ ഭാഗത്തുനിന്ന് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഗണേഷൻ ഓടി. എന്നാൽ ആന വിടാതെ പിന്തുടർന്നു. തുടർന്ന് റോഡിനോട് ചേർന്ന കമ്പിവേലി മറികടന്ന് പത്തടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലെ കുഴിയിലേക്ക് ചാടുകയായിരുന്നു. തേയിലക്കാട്ടിൽ പതുങ്ങിയിരുന്നതിനാൽ കാട്ടാന പിൻമാറി.

ഇതിനിടെ ബസ്സിലുള്ളവർ ഒച്ചവയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.തുടർന്ന് മാനേജർ അരുൺ പ്രകാശ്, സ്റ്റീഫൻ, കറുപ്പസ്വാമി, മുത്തു, തിരുപ്പതി, പാൽത്തുരൈ, ബസ്‌ലി തുടങ്ങിയ എസ്റ്റേറ്റ് ജീവനക്കാർ ഗണേശനെ തേയിലക്കാട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗണേഷന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →