രാജ്യത്ത് നാണയപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞമാസം നാണയപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണു നാണയപ്പെരുപ്പത്തിനു കാരണം. 2021 മാര്‍ച്ചിലാണ് വിലക്കയറ്റം രണ്ടക്കത്തിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.74 ശതമാനവുമായിരുന്നു. തുടര്‍ച്ചയായ 13ാം മാസമാണ് നാണയപ്പെരുപ്പ നിരക്ക് രണ്ടക്കത്തിനു മുകളില്‍ പോകുന്നത്. രാജ്യത്ത് പശ്ചിമബംഗാളിലാണു നാണയപ്പെരുപ്പം ഏറ്റവും കൂടുതലെന്നും കേരളത്തിലാണ് ഏറ്റവും കുറവെന്നും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.പച്ചക്കറികള്‍(19.88%), മാംസം- മുട്ട(9.42%), ഉരുളക്കിഴങ്ങ്(24.62), വൈദ്യുതി (34.52%), അസംസ്‌കൃണ എണ്ണ- പ്രകൃതി വാതകം(69.7%) എന്നിവയുടെ വില വര്‍ധനയാണ് നാണയപ്പെരുപ്പത്തിനു കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →