ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്ന ഉത്തരവില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്ന ഉത്തരവില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞാഴ്ച കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തും മുമ്പ് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത ഗോതമ്പ് ലോഡുകളുടെ കയറ്റുമതി അനുവദിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. മേയ് 13നു മുമ്പ് ഇത്തരത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലോഡുകള്‍ അനുവദിക്കുമെന്നാണ് വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഈജിപ്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അവിടേയ്ക്ക് കയറ്റി അയയ്ക്കാനുള്ള ഗോതമ്പ് കണ്ട്ല തുറമുഖത്ത് ഇതിനോടകം ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. പൊടുന്നനെയുള്ള ഗോതമ്പ് കയറ്റുമതി നിരോധനത്തെത്തുടര്‍ന്ന് ചില തുറമുഖങ്ങളില്‍ ഗോതമ്പുമായി ആയിരക്കണക്കിന് ലോറികള്‍ നിരനിരയായി കിടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സര്‍ക്കാര്‍ നീക്കം. നിയന്ത്രണത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി 22 ലക്ഷം ടണ്‍ ഗോതമ്പ് കെട്ടിക്കിടക്കുകയാണെന്നാണു വിവരം. ആഭ്യന്തരവിപണയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗോതമ്പ് കയറ്റുമതി മേയ് 13 മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →