തമ്പാനൂരിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുo. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തും. എങ്ങനെയാണ് സംഭവം നടന്നത് എന്നതിനെക്കുറിച്ച് പോലീസിനോ മറ്റ് അധികൃതർക്കോ വ്യക്തതയില്ല. എന്താണ് സംഭവിച്ചത് എന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ രാജേഷ് ചന്ദ്രൻ പറഞ്ഞു.

2022 മേയ് 16 രാത്രി 7.45 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കിള്ളിപാലത്തെ ഷണ്ടിംഗ് യാർഡിന് സമീപമായിരുന്നു അപകടം നടന്നത്.

അപകടത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ ഒരുകാൽ നഷ്ടമായി. അമൃത എക്സ്പ്രസ് ഷണ്ടിംഗിനിടെയായിരുന്നു അപകടമുണ്ടായത്. എൻജിനും ബോഗിക്കുമിടയിൽപെട്ടായിരുന്നു അപകടം. ശ്യാം ശങ്കർ ഉൾപ്പെടെ രണ്ടു ജീവനക്കാരാണ് ട്രെയിനിനിടയിൽപ്പെട്ടത്. ഒരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →