മോസ്‌കോ: ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും നാറ്റോയിലേക്ക്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്റേഴ്സണാണു നാറ്റോയില്‍ ചേരാണുള്ള തീരുമാനം പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് റഷ്യ അറിയിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും തീരുമാനം നിലവിലുള്ള സൈനികസംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നു റഷ്യന്‍ ഉപവിദേശമന്ത്രി സെര്‍ഗെയ് റയാബ്കോവ് പറഞ്ഞു. റഷ്യയുമായി 1,300 കിലോമീറ്റോളം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്.
സ്വീഡനും നാറ്റോയിലേക്ക്
