2022 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവില്‍, കടല്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിംഗിനുമായി ഒരു യന്ത്രവത്കൃത ഫൈബര്‍ വളളം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ചെയ്ത ക്വട്ടേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട്- 671317 എന്ന വിലാസത്തില്‍ മെയ് 25ന് ഉച്ചയ്ക്ക് 3നകം ലഭിക്കണം. ഫോണ്‍ 9747558835.