ന്യൂഡല്‍ഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്.ബി.ഐ. 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 81,327 കോടി രൂപയില്‍ നിന്ന് 82,613 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ കണ്‍സോളിഡേറ്റ്ഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6,126 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 9,549 കോടി രൂപയായി.

