രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ചിത്രരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ കോന്നി താലൂക്കിലെ ലക്ഷ്മിപ്രിയ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം കോന്നി താലൂക്കിലെ ബി. നിരഞ്ജനും മൂന്നാംസ്ഥാനം കോഴഞ്ചേരി താലൂക്കിലെ ആദിത്യരാജും നേടി.
യുപി തലത്തില്‍ കോഴഞ്ചേരി താലൂക്കിലെ എസ്. അഭിഷേക് ഒന്നാം സ്ഥാനവും റാന്നി താലൂക്കിലെ വൈഷ്ണവ് എം. മനോജ് രണ്ടാം സ്ഥാനവും കോഴഞ്ചേരി താലൂക്കിലെ നിര്‍മല്‍ ശിവ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 17ന് രാവിലെ 10ന് നടക്കുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.