ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്കല്‍ പ്രോഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു

ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്കല്‍ പ്രോഡക്ഷന്‍ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. 1.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് നിർ‌മിച്ച ഇരുനിലകെട്ടിടത്തിൽ ക്ലാസ് മുറികള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, ഗോവണി റൂം തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. വിട്രിഫൈഡ് ഫ്ലോറിംഗ് നടത്തിയ നിലത്തോട് കൂടിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്.   

കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യൂ.ഡി സുപ്രണ്ടിംഗ് എൻജിനീയര്‍ എ. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, മെക്കാനിക്കല്‍ എൻജിനീയറിംഗ് മേധാവി ഡോ. ബി. ശ്രീജിത്ത്, ഇൻസ്റ്റിറ്റ്യൂട്ട് വികസന കമ്മിറ്റി അം​ഗം ഡോ. സി രഘുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.പി. സജിത്ത് സ്വാഗതവും പ്രൊഫ. ഡോ. കെ. ഷാജി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →