കോഴിക്കോട് സ്വദേശിനിയും നടിയും മോഡലുമായ ഷഹനയുടെ മരണത്തിലെ ദുരൂഹത; ഭർത്താവ് സജാദിനെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹന യാണ് മരിച്ചത്. 2022 മെയ് 12ന് രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. ജനലഴിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ട് എന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →