ബംഗളുരു: കര്‍ണാടക മതംമാറ്റ നിരോധന നിയമത്തിന് കാബിനറ്റ് അംഗീകാരം.നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അതുവരെ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി അരക ജനനേന്ദ്ര അറിയിച്ചു.
ഓര്‍ഡിനന്‍സ് മുഖേനയായിരിക്കും നിയമം കൊണ്ടുവരുകയെന്നു കാബിനറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത മതംമാറ്റത്തിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, എസ്.സി/എസ്.ടി. വിഭാഗം എന്നിവരെ നിര്‍ബന്ധിത മതംമാറ്റത്തിനു വിധേമാക്കിയാല്‍ തടവ് 10 വര്‍ഷം വരെ നീളും. പിഴ 50,000 രൂപയായി ഉയരും. കൂട്ടമായുള്ള മതംമാറ്റത്തിന് ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാം. ബില്ലിനെ സഭയില്‍ എതിര്‍ക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.

