ന്യൂഡല്‍ഹി: കുതിച്ചുകയറിയ ഇന്ധന, ഭക്ഷ്യ വിലയെത്തുടര്‍ന്ന് ഏപ്രിലില്‍ രാജ്യത്തെ ചില്ലറവില പണപ്പെരുപ്പം 7.79 ശതമാനത്തിലേക്ക് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയ പരിധിയും കടന്നാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കിന്റെ കുതിപ്പ്. തുടര്‍ച്ചയായ നാലാം മാസമാണ് ഇത്തരത്തിലുള്ള ഉയര്‍ച്ച. 2-6 ശതമാനത്തിനുള്ള ചില്ലറവില പണപ്പെരുപ്പം നിര്‍ത്തണമെന്നായിരുന്നു ആര്‍.ബി.ഐ. നിര്‍ദേശം. മാര്‍ച്ചില്‍ 6.95 ശതമാനത്തില്‍ ആയിരുന്നു ചില്ലറവില പണപ്പെരുപ്പം. ഉപഭോക്തൃസൂചികയുടെ പകുതിയിലധികം ഭക്ഷ്യവില പണപ്പെരുപ്പമാണ്. പച്ചക്കറികളുടേയും ആഗോളതലത്തില്‍ ഭക്ഷ്യ എണ്ണയുടേയും വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഏതാനും മാസം കൂടി ഇത്തരത്തില്‍ തുടര്‍ന്നേക്കും.
ഏപ്രിലില്‍ ചില്ലറവില പണപ്പെരുപ്പം 7.79 %
