തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്. പണപ്പെരുപ്പ നിരക്കും വ്യവസായ ഉത്പാദന ഡാറ്റയും പുറത്തുവരാനിരിക്കെയാണ് വിപണിയില്‍ കനത്തചാഞ്ചാട്ടം. നേട്ടത്തോടെ ആരംഭിച്ച സൂചികകള്‍ പിന്നീട് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയും ഒരു ഘട്ടത്തില്‍ നിഫ്റ്റിയുടെ 16,000 നിലവാരം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ആഗോള വിപണികളില്‍ പ്രകടമായ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ ഏറെ നഷ്ടം നികത്തിയാണ് പ്രധാന സൂചികകളിലൊന്നായ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയര്‍ന്ന് 77.23ലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്സ് 276.46 പോയിന്റ് ഇടിഞ്ഞ് 54088.39 പോയിന്റിലും നിഫ്റ്റി 72.90 പോയിന്റ് താഴ്ന്ന് 16167.10 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 787 ഓഹരികള്‍ക്ക് മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കാനായത്. 2531 ഓഹരികളുടെ വില താഴ്ന്നു. 116 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമില്ല. ശ്രീ സിമന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി. തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. എന്നാല്‍ ഒ.എന്‍.ജി.സി, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച്.ഡി.എഫ്.സി. തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചയ്തു.ബാങ്ക്, റിയല്‍റ്റി സെക്ട്രല്‍ സൂചികകള്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേസമയം ഐറ്റി, ഓട്ടോ, എഫ്.എം.സി.ജി, ഫാര്‍മ, പവര്‍, കാപിറ്റല്‍ ഗുഡ്സ് സൂചികകളില്‍ 0.5-1ശതമാനം നഷ്ടം നേരിട്ടു. ബി.എസ.്ഇ. മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോള്‍കാപ് സൂചിക 2.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മൂന്ന് കേരള കമ്പനികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.പാറ്റ്സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്സ്, കേരള ആയുര്‍വേദ തുടങ്ങി 26 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →