നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാനകവാടത്തില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകളും ഡിറ്റോണേറ്ററും അടങ്ങിയ ബാഗ് കണ്ടെത്തി. 54 ജലാറ്റിന്‍ സ്റ്റിക്കുകളായിരുന്നു ബാഗില്‍. സന്ദേശം കിട്ടിയ ഉടന്‍ ബോംബ് നിര്‍വീര്യമാക്കല്‍ സംഘം സ്ഥലത്ത് പാഞ്ഞെത്തി. ഡിറ്റോണേറ്റര്‍ ജലാറ്റിന്‍ സ്റ്റിക്കുകളുമായി ബന്ധിപ്പിച്ച് ഒരു പവര്‍ സര്‍ക്യൂട്ടുമായി ഘടിപ്പിച്ച് സ്ഫോടനം നടത്താവുന്ന നിലയില്‍ ആയിരുന്നു.