ഡല്‍ഹി : അസാനി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ വിശാഖ പട്ടണത്തില്‍ നിന്നുളള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ജാഗ്രതാ നിര്‍ദ്ദേശത്തിന്‍രെ ഭാഗമായാണ് നടപടി. വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാക്കിനഡക്കും വിശാഖപട്ടണത്തിനും ഇടയിലുളള ആന്ധ്ര തീരത്ത് അസാനി ചുഴലിക്കാറ്റ് നിലം തൊടാന്‍ സാധ്യതയുളളതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)അറിയിച്ചു.
ചുഴലിക്കാറ്റ് മെയ് 11 രാവിലെ മുതല്‍ ഉച്ചവരെ കാക്കിനഡ.വിശാഖപട്ടണം തീരത്ത് എത്തിയേക്കും. തുടര്‍ന്ന് കൃഷ്‌ണ,കിഴക്കുപടിഞ്ഞാറന്‍ ഗോഗാവരി,വിശാഖ പട്ടണം ജില്ലകള്‍ക്കിടയില്‍ ആന്ധ്രാ തീരത്ത് നീങ്ങുമെന്നും ഐഎംഡി പ്രവചിക്കുന്നു.അതേസമയം ആന്ധ്രാതീരത്ത് 75 മുതല്‍ 95 കിലോ മീറ്റര്‍ വേഗതയിലും ഒഡീഷാ തീരത്ത് 45 മുതല്‍ 65 കിലോ മീറ്റര്‍ വരെ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത വരും ദിവസങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.
അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്തുനിന്ന് ആളുകളെ മാറ്റപ്പാര്‍പ്പിച്ചു. എന്നാണ് വിവരം. അതേസമയം ചുഴലിക്കാറ്റ ്‌കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍ സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പ നല്‍കി. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തി്‌ന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വരും മണിക്കൂറുകളില്‍ അസാനി ദുര്‍ബലമായി വലിയ നാശമുണ്ടാക്കാതെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്