ജിഷ്ണുവിന്റെ മരണം : പോലീസ് പ്രതിയായ കേസ് ആയതിനാൽ പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജിഷ്ണുവിന്റെ പിതാവ്

കോഴിക്കോട്: ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ മുറിവാണ് അപകട കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണുവിന്റെ തല കല്ലിൽ ഇടിച്ച് ആഴത്തിൽ പരിക്കേൽക്കുകയും വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞ് കയറുകയും ചെയ്തിരന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച്.

2022 ഏപ്രിൽ 26ന് രാത്രിയാണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇതേദിവസം രാത്രി നല്ലളം പോലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ്ണു പോലീസ് മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പോലീസ് പ്രതിയായ കേസ് ആയതിനാൽ പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛൻ സുരേഷ് കുമാർ പറഞ്ഞു. വീണതാണെങ്കിൽ ഫോണോ പേഴ്‌സോ താഴെ വീഴണം, വാച്ചിന് കേടുപാട് ഉണ്ടാവണം. എന്നാൽ ഇതൊന്നും സംഭവിച്ചിട്ടില്ല. മരിച്ച ദിവസം 9.46-ന് അമ്മയെ വിളിച്ച് പോലീസ് പോയോ എന്ന് ജിഷ്ണു ചോദിച്ചിട്ടുണ്ട്. 9.55-നാണ് പോലീസ് വിളിച്ച് ഒരാൾ വഴിയിൽ വീണ് കിടക്കുന്നുണ്ടെന്നും ജിഷ്ണു ആണോയെന്നും തൊട്ടടുത്ത വീട്ടിൽ പറയുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →