സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിഷയം. 12×8 സൈസില്‍ ഫോട്ടോ പ്രിന്റ് എടുത്ത് പേര്, വിലാസം, ഫോണ്‍നമ്പര്‍ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മേയ് 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് അകം നല്‍കണം. എന്‍ട്രി ഫോട്ടോ സിഡിയിലും നല്‍കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍: ഫോട്ടോഗ്രാഫി മത്സരം
