അതിയന്നൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നിയമിച്ച നെയ്യാറ്റിൻകര പോസ്റ്റോഫീസ് മുഖേന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായി പ്രവർത്തിക്കുന്ന ജി. സരള, താഴാങ്കാല വീട്, കമുകിൻകോട്, കൊടങ്ങാവിള പി.ഒ., തിരുവനന്തപുരവും ആറാലുംമൂട് പോസ്റ്റോഫീസിൽ ഏജന്റായി പ്രവർത്തിക്കുന്ന ജെ. സുമതി, ബാബാ സദനം, നെടിയകാല, കാഞ്ഞിരംകുളം, പുല്ലുവിള-പി.ഒ., തിരുവനന്തപുരവും ഏജൻസി റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏജൻസി റദ്ദ് ചെയ്യുന്നതിൽ നിക്ഷേപകർക്കാർക്കെങ്കിലും പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ അതിയന്നൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ അറിയിക്കണം. ഫോൺ: 9961245698.