റോഷാക്കിൽ നായകൻ മമ്മുട്ടി

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനാവുന്ന ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

എന്താണ് റോഷാക്ക് എന്ന സംശയമാണ് ആരാധകരില്‍ ഇപ്പോൾ സംശയമുളവാക്കുന്നത്. ഈ സംശയത്തിന് ഉത്തരവുമായി എത്തുകയാണ് ജോസ്‌മോന്‍ വാഴയില്‍ എന്ന പ്രേക്ഷകന്‍. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് എന്ന ഫെയ്‌സ്ബുക്ക് പേജിലായിരുന്നു റോഷാക്കിനെപ്പറ്റിയുള്ള ജോസ്‌മോന്റെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങിനെ.

മമ്മൂട്ടിയുടെ പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും വന്നു. ‘RORSCHACH’. ഇത് വായിക്കേണ്ടത് ‘റോഷാക്ക്’ എന്നാണ് എന്ന് മനസിലാക്കുന്ന മലയാളം പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. ‘റോഷാക്ക്’ അതൊരു പുതിയ സംഭവമാണല്ലോ….! ഹേയ് അല്ലാന്നേ… ‘ഹോം’ സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് കൗണ്‍സിലിങിനായി ഡോ. ഫ്രാങ്ക്‌ലിന്റെ അടുക്കല്‍ ആദ്യമായി ചെല്ലുമ്ബോള്‍ ഒരു പേപ്പര്‍ പൂരിപ്പിക്കാനായി കൊടുക്കുന്നത് ഓര്‍മയില്ലേ. അതില്‍ കുറെ ചിത്രങ്ങളും മറ്റുമായിരുന്നു. അതില്‍ എന്ത് കാണുന്നു, എന്താണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ പൂരിപ്പിക്കാന്‍ പറഞ്ഞുകൊണ്ട് കൊടുക്കുന്ന ആ പേപ്പറിന്റെ മൂന്നാമത്തെ ഗ്രൂപ്പ് ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ…?? എന്തൊക്കെയോ ഷെയ്പ്പില്‍ വശങ്ങള്‍ ഒരേപോലെയുള്ള ചില മഷിഛായ ചിത്രങ്ങള്‍…! അതില്‍ അയാള്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. അതാണ് ‘റോഷാക്ക് ടെസ്റ്റ്’ എന്ന് പെട്ടന്ന് മനസിലാക്കാനായി സിമ്പിളായി പറയാം. എന്നാൽ സംഭവം അതുക്കും മേലേയാണ്.

ഇനി മമ്മുട്ടിയുടെ ‘റോഷാക്ക്’ പോസ്റ്ററിലേക്ക് വരാം. കസേരയില്‍ ഇരിക്കുന്ന നായകന്റെ പുറകില്‍ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാം. അതു കൂടാതെ ടൈറ്റിലില്‍ ‘O’ എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം. ഇനിയുമുണ്ട്….! നായകന്റെ മുഖം മറച്ചിരിക്കുന്ന സ്‌റ്റൈല്‍, 1986 ല്‍ DC Comics പുറത്തിറക്കിയ ‘വാച്ച്‌മാന്‍’ എന്ന കാര്‍ട്ടൂണ്‍ പരമ്ബരയിലെ, വാച്ച്‌മാന്റെ 6 പ്രധാനവേഷങ്ങളില്‍ ഒന്നായിരുന്ന ‘റോഷാക്ക്’ എന്ന കഥാപാത്രത്തെ ചെറിയ രീതിയില്‍ ഓര്‍മിപ്പിക്കുന്നതാണ്. ബാക്കി കഥയറിയാന്‍ സിനിമയ്ക്കായി കാത്തിരിക്കാം…!

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →