ചെങ്ങന്നൂർ: ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ചായിരുന്നു അപകടം. സ്വിഫ്റ്റ് ബസിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയിൽ നിന്നുമുള്ള ദൃശ്യമാണ് പുറത്തുവന്നത്.
തിരുവനന്തപുരത്തുനിന്ന് സുൽത്താൻബത്തേരിക്കുപോയ സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. 2022 മെയ് 4 ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം

