കളമശേരി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021-22 വര്‍ഷത്തില്‍ 353 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇത് 350 കോടി രൂപയായിരുന്നു. വിറ്റുവരവ് റെക്കാര്‍ഡ് 4,425 കോടിയിലെത്തി. 8.27 ലക്ഷം ടണ്‍ ഫാക്ടംഫോസും 1.37 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റും 20,835 ടണ്‍ കാപ്രോലാക്ടവും ഉത്‌പാദിപ്പിച്ചു.വളം വില്‍പന 10ലക്ഷം ടണ്‍ കടന്നു. കാപ്രോലാക്ടം വില്‍പന 20,701 ടണ്‍ .അമോണിയം വില്‍പന 11,937 ടണ്‍.
റെക്കാര്‍ഡ് വിറ്റുവരവുമായി ഫാക്ട്
