വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു.

ചവറ: ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു. ആര്‍എസ്‌പി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായ കൊറ്റന്‍ കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്‌.തുളസീധരന്‍ പിളള(62) ആണ്‌ മരിച്ചത്‌. ചവറ എ.എംസി മുക്കിന്‌ സമീപം 2022 മെയ്‌ 6 വെളളിയാഴ്‌ച രാത്രി 9.15 ഓടെയായിരുന്നു അപകടം

ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക്‌ പോവുകയായിരുന്ന തുളസീധരന്‍ പിളളയുടെ ബൈക്കില്‍ പിന്നില്‍നിന്നു വന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്‌ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ തുളസീധരന്‍ പിളളയുടെ ശരീരത്തിലൂടെ ബസ്‌ കയറിയിറങ്ങി തല്‍ക്ഷണം മരണമടയുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഭാര്യ പരേതയായ സുഭദ്ര. മക്കള്‍: തുഷാര,സുധീഷ്‌. മരുമകന്‍: സന്തോഷ്‌.

Share
അഭിപ്രായം എഴുതാം