എറണാകുളം : വര്‍ഷം മുഴുവനും ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍കോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
മരണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകള്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ സര്‍ക്കാരിന്‍രെ ഇടപെടലുകള്‍ തൃപ്‌തികരമാണെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ വ്യപക പരിശോധനകള്‍ തുടരുകയാണ്.

