വാക്സിന്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിങ്

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്സിന്‍ ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നു കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ തുല്യതയ്ക്കായി വാദിക്കുന്നു. കോവിഡ് വാക്സിനുകള്‍, രോഗനിര്‍ണയ സംവിധാനങ്ങള്‍, മരുന്നുകള്‍ എന്നിവയെ ഡബ്ല്യു.ടി.ഒയുടെ ബൗദ്ധിക സ്വത്തവകാശ കരാരില്‍നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനായി ഗ്ലോബൽ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്യൂെണെസേഷന്‍, ലോകാരോഗ്യ സംഘടന, ആക്സസ് ടു കോവിഡ്-19 ടൂള്‍സ് ആക്സിലറേറ്റര്‍ എന്നിവയുമായി ചേര്‍ന്ന് ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മള്‍ട്ടി-സ്റ്റേക്ക്ഹോള്‍ഡര്‍ ഫോറത്തെ അഭിസംബോധന ചെയ്ത് ജിതേന്ദ്ര സിങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →