കാഠ്മണ്ഡു: ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ ജംഗ മലകയറ്റത്തിനിടെ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ നാരായണന്‍ അയ്യരാ(52)ണ് മരിച്ചത്. ലോകത്തെ ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗയില്‍ 8,200 മീറ്റര്‍ ഉയരത്തില്‍ ശ്വാസതടസം മൂര്‍ച്ഛിച്ചാണ് മരണം. ശ്വാസതടസം അനുഭവപ്പെട്ടെങ്കിലും അയ്യര്‍ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നെന്നും െവെകാതെ കുഴഞ്ഞുവീഴുകയായിരുന്നെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. 8,586 മീറ്റര്‍ ഉയരമുള്ള നേപ്പാളിലെ കാഞ്ചന്‍ജംഗയില്‍ ഈവര്‍ഷം മരിക്കുന്ന മൂന്നാമതു പര്‍വതാരോഹകനാണ് നാരായണ അയ്യര്‍.
ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു
