ലീഗൽ മെട്രോളജി വകുപ്പിന്റെ പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും മേയ് 7ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടക്കും. പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർ ഹരികുമാർ, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൻ എന്നിവർ പങ്കെടുക്കും. കെ.എസ്.എഫ്.ഡി.സി യാണ് പരസ്യ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.