ഡിഫാം പരീക്ഷ ജൂൺ 22 മുതൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടക്കും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേൺ അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മേയ് 9 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 13 നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്‌ടേറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Share
അഭിപ്രായം എഴുതാം