കൊച്ചി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ത്ത് മത്സരത്തിനിറങ്ങുന്നു. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തില്‍ ഒരു പുതിയ തുടക്കമാവുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബുഎം ജേക്കബ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെപ്പറ്റി ആലോചന നടത്തിവരികയാണ് എഎപി-ട്വന്റി20 സഖ്യം .
മുന്‍ ഡിജിപി പി.ശ്രീലേഖ, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോസ് ജോര്‍ജ്, ആംആദ്‌മി നേതാവ് വിന്‍സെന്റ് എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന നടക്കുന്നത്. . യുഡിഎഫിന് ബദലാകുകയെന്നതാണ് ലക്ഷ്യമെന്ന് സാബു സൂചിപ്പിക്കുമ്പോള്‍ വെല്ലുവിളി നേരിടേണ്ടി വരിക കോണ്‍ഗ്രസിനാകുമെന്ന് ഉറപ്പാണ്. കേജ്രിവാള്‍ കേരളത്തിലെത്തുന്ന ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുകയെന്ന രീതിയിലാണ് കാര്യങ്ങല്‍ മുന്നോട്ടു പോകുന്നത്.