പാരീസ്: ഇന്ത്യക്കായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രോജക്ട്-75ഐയില്‍നിന്നു ഫ്രാന്‍സ് പിന്മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു തൊട്ടുമുമ്പാനു പ്രഖ്യാപനം. അത്യാധുനിക അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രോജക്ട് 75ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പദ്ധതിക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ വിയോജിപ്പ് അറിയിച്ചാണു ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പ് പിന്മാറ്റം പ്രഖ്യാപിച്ചത്. സമുദ്രത്തിനുള്ളില്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനികളാണ് ഇന്ത്യയുടെ ലക്ഷ്യം. 43,000 കോടി രൂപയുടേതാണു പദ്ധതി.
അന്തര്‍വാഹിനി നിര്‍മാണ പദ്ധതിയില്‍നിന്നു ഫ്രാന്‍സ് പിന്മാറി
