സർക്കാർ ഉദ്യോഗസ്ഥകൾക്ക് സുരക്ഷിത താമസത്തിന് സൗകര്യമൊരുങ്ങുന്നു ഗാന്ധിനഗർ വർക്കിങ് വിമൻ ഹോസ്റ്റൽ അഡീഷണൽ ബ്ലോക്ക് നിർമ്മാണത്തിന് തുടക്കമിട്ട് മന്ത്രി കെ രാജൻ

കോട്ടയം: ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥകൾക്ക് താമസിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റലിൽ അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നു. 64 വനിതകൾക്ക് താമസിക്കാൻ സൗകര്യമുള്ള വിധം രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ  നിർവ്വഹിച്ചു. ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ  എം.പി
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ, എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹൗസിങ്ങ് കമ്മീഷണർ ആന്റ് സെക്രട്ടറി എൻ ദേവിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകളക്ടർ ഡോ.പി കെ ജയശ്രീ, നഗരസഭാംഗം  സാബു മാത്യു, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, ചീഫ് എഞ്ചിനിയർ കെ പി കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →